---
title: "മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) കൊട്ടിയൂർ ദേവസ്വം യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു"
english_title: "Malabar Devaswom Employees Sangh BMS Unit Formed in Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383820/ malabar-devaswom-employees-sangh-bms-kottiyoor-unit-committee-formed"
published_at: "2026-09-22T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab25e348df8f_malabar.jpg"
keywords: ["Malabar Devaswom Board", "BMS Kerala", "Kottiyoor Devaswom"]
---

# മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) കൊട്ടിയൂർ ദേവസ്വം യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** മണത്തണ : മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) കൊട്ടിയൂർ ദേവസ്വം പ്രഥമ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. മണത്തണ സംഘ കാര്യാലയത്തിൽ വെച്ച് ചേർന്ന യൂണിറ്റ് രൂപീകരണ യോഗം ബിഎംഎസ് പേരാവൂർ മേഖലാ പ്രസിഡന്റ് ബാബു ഇ.പി.യുടെ അധ്യക്ഷതയിൽ നടന്നു. മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി രാഹുൽ ആർ. നാഥ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.

## Article Content

മണത്തണ : മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) കൊട്ടിയൂർ ദേവസ്വം പ്രഥമ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. മണത്തണ സംഘ കാര്യാലയത്തിൽ വെച്ച് ചേർന്ന യൂണിറ്റ് രൂപീകരണ യോഗം ബിഎംഎസ് പേരാവൂർ മേഖലാ പ്രസിഡന്റ് ബാബു ഇ.പി.യുടെ അധ്യക്ഷതയിൽ നടന്നു. മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി രാഹുൽ ആർ. നാഥ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ക്ഷേത്രങ്ങളുടെ പരമ്പരാഗത മൂല്യങ്ങളും പവിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിച്ചുകൊണ്ടുതന്നെ ക്ഷേത്ര ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണത്തിൽ രാഹുൽ ആർ. നാഥ് വ്യക്തമാക്കി. ജീവനക്കാരുടെ തൊഴിൽപരമായ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സംഘടന മുന്നിൽ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ വെച്ച് കൊട്ടിയൂർ ദേവസ്വം യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.പി. ഹരീന്ദ്രൻ യൂണിറ്റ് പ്രസിഡന്റായും കെ.സി. പ്രശാന്ത് യൂണിറ്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇ.പി. ശ്രീരാജാണ് പുതിയ യൂണിറ്റ് ട്രഷറർ. ക്ഷേത്ര ജീവനക്കാരും സംഘടനാ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ യോഗത്തിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383820/ malabar-devaswom-employees-sangh-bms-kottiyoor-unit-committee-formed)